ജനകീയ ശാക്തീകരണത്തിലൂടെ സമഗ്രമായ പുരോഗതി

കേരള സർക്കാർ സഹകരണ സംഘം

വിശ്വസ്തത • സുരക്ഷ • സമൃദ്ധി

സാമ്പത്തിക സ്വാശ്രയത്വത്തിനും കമ്മ്യൂണിറ്റി വളർച്ചയ്ക്കുമായി കോഴിക്കോട് അഗ്രികൾച്ചറിസ്റ്റ് ആൻഡ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ചേരുക.

ഞങ്ങളുടെ സൊസൈറ്റിയിലേക്ക് സ്വാഗതം

കോഴിക്കോട് അഗ്രികൾച്ചറിസ്റ്റ് ആൻഡ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കർഷക കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി പ്രതിജ്ഞാബദ്ധമാണ്.

കർഷകർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണ ജനങ്ങൾ എന്നിവർക്കാവശ്യമായ സാമ്പത്തിക സഹായങ്ങളും സേവനങ്ങളും നൽകിക്കൊണ്ട് അവരെ ശാക്തീകരിക്കുകയും സമൂഹത്തിന്റെ സമഗ്ര വികസനത്തിനും സാമ്പത്തിക പുരോഗതിക്കും ശക്തമായ പിന്തുണ നൽകുകയും ചെയ്യുന്നു.

Agriculture Cooperative

ഉദ്ദേശ്യലക്ഷ്യങ്ങൾ

അംഗങ്ങളുടെ നിക്ഷേപ താൽപ്പര്യങ്ങൾ സംരക്ഷിക്കുക വരുമാന സ്രോതസ് വർദ്ധിപ്പിക്കുക

ഷെയർ ഉടമകൾക്ക് പ്രത്യേക പരിഗണനകളോടെ മികച്ച സേവനവും ഉയർന്ന ലാഭവിഹിതവും

അംഗങ്ങൾക്ക് തൊഴിൽ നൽകുന്നതിന് വേണ്ടി ചെറുകിട വൻകിട വ്യവസായ കേന്ദ്രങ്ങൾ

വ്യവസായ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക.

അംഗങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.

അംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനു വിവിധ കാർഷിക കാർഷികേതര വായ്പകൾ നൽകുക.

പ്രധാന സേവനങ്ങൾ

സ്വർണ്ണ പണയം

കുറഞ്ഞ പലിശ നിരക്കിലും ലളിതമായ രേഖകളിലൂടെയും വേഗത്തിലുള്ള സ്വർണ്ണ പണയ വായ്പകൾ.

കൂടുതൽ അറിയാൻ →

വാഹന വായ്പ

കർഷകർക്കും ,മറ്റു തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്കും കുറഞ്ഞ പലിശ നിരക്കിൽ വാഹനങ്ങൾ വാങ്ങുന്നതിന് വായ്പകൾ ലഭ്യമാണ്.

കൂടുതൽ അറിയാൻ →

നിക്ഷേപ പദ്ധതികൾ

ഉയർന്ന പലിശ നിരക്കിൽ സുരക്ഷിതമായ സ്ഥിര നിക്ഷേപങ്ങളും ആവർത്തന നിക്ഷേപങ്ങളും.

കൂടുതൽ അറിയാൻ →

മറ്റ് സേവനങ്ങൾ

നിങ്ങളുടെ ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വിവിധ ബാങ്കിംഗ്, ക്ഷേമ സേവനങ്ങൾ.

കൂടുതൽ അറിയാൻ →

സേവകേന്ദ്ര (Sevakendra)

വില്ലേജ്, താലൂക്ക്, പഞ്ചായത്ത് സംബന്ധമായ എല്ലാവിധ ഓൺലൈൻ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ജനന-മരണ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് സേവനങ്ങൾ, നികുതി അടക്കൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഞങ്ങളെ സമീപിക്കാം.

  • തൽസമയ ഓൺലൈൻ സേവനങ്ങൾ
  • സർക്കാർ അനുബന്ധ സേവനങ്ങൾ
  • ബില്ലടയ്ക്കൽ സൗകര്യങ്ങൾ
Sevakendra Services

ജയപ്രകാശ് നാരായണൻ മെമ്മോറിയൽ ഹാൾ

നിങ്ങളുടെ മീറ്റിങ്ങുകൾ, ചെറിയ ഒത്തുചേരലുകൾ, അക്കാദമിക് സെമിനാറുകൾ എന്നിവ മികവുറ്റതാക്കാൻ ഒരുക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഹാളാണ് ജയപ്രകാശ് നാരായണൻ മെമ്മോറിയൽ ഹാൾ. കോഴിക്കോട് അഗ്രികൾച്ചറിസ്റ്റ് ആൻഡ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് ഹാൾ തികച്ചും അനുയോജ്യമായ പ്രൊഫഷണൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.

  • സമ്പൂർണമായും ശീതീകരിച്ച (A/C) സുഖപ്രദമായ അന്തരീക്ഷം
  • പരിപാടികൾ തടസ്സമില്ലാതെ നടത്തുവാൻ അത്യാധുനിക ഓഡിയോ സിസ്റ്റം
  • 60 പേർക്ക് വരെ ഒരുമിച്ച് പങ്കെടുക്കാവുന്ന വിശാലമായ സ്മാർട്ട് ഹാൾ
  • ആവശ്യാനുസരണം മികച്ച കാറ്ററിംഗ് സേവനങ്ങൾ ലഭ്യമാണ്
  • മീറ്റിംഗുകൾക്കും പ്രസന്റേഷനുകൾക്കുമായി അത്യാധുനിക സ്മാർട്ട് പ്രൊജക്ടർ
ബുക്കിംഗിന്
ബന്ധപ്പെടുക
9495 141418
Jayaprakash Narayan Memorial Hall

കോംപ്ലിമെന്റ്സ് & അവാർഡ്സ്